ഹോം » പ്രാദേശികം » പത്തനംതിട്ട » 

റോഡിലേക്കിറക്കിയിട്ട മെറ്റല്‍കൂന അപകടഭീഷണിയുയര്‍ത്തുന്നു

October 13, 2015

കോന്നി: റോഡിലേക്കിറക്കിയിട്ട മെറ്റല്‍കൂന അപകടഭീഷണിയുയര്‍ത്തുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ എലിയറക്കല്‍ മുസ്ലിം പള്ളിയ്ക്ക് സമീപമാണ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായ നിലയില്‍ മെറ്റില്‍ ശേഖരിച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പായി റോഡില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ എത്തിച്ച മെറ്റിലുകളാണ് റോഡിലേക്ക് വീണ് ഇരുചക്രവാഹനയാത്രികരടക്കമുള്ളവര്‍ക്ക് ഭീഷണിയായിരിക്കുന്നത്. വലിയ വാഹനങ്ങള്‍ മറ്റുള്ളവയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ ഇതില്‍ കയറുന്നതാണ് മെറ്റില്‍ റോഡിലേക്ക് നിരന്നുകിടക്കാന്‍ കാരണം. വേഗതയിലെത്തുന്ന ഇരുചക്രവാഹനയാത്രികരടക്കമുള്ളവര്‍ക്ക് ഇത് ഭീഷണിയാവുന്നുണ്ട്.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick