ഹോം » പ്രാദേശികം » പത്തനംതിട്ട » 

യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

October 13, 2015

പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ചന്ദനപ്പള്ളി ചേന്നനിട്ട വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന അച്ചു ടി. തോമസ്(30) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
നഗരത്തിലെ പ്രമുഖ കോളജിലെ ഗസ്റ്റ് ലക്ചററര്‍ ആയിരുന്ന കാലത്ത് പ്രണയം നടിച്ചു വലയിലാക്കിയ ഓമല്ലൂര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അച്ചുവിനെ നിരീക്ഷിച്ചു വരികയായിരുന്ന പോലീസ് ഇന്നലെ ഉച്ചയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്തനംതിട്ട സിഐ എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ അഷ്‌റഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജഹാന്‍, നജീബ്, സിപിഓമാരായ ലിജു, അനൂപ്, രതീഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick