ഹോം » പ്രാദേശികം » ആലപ്പുഴ » 

ചക്കുളത്തമ്മ നൃത്തസംഗീതോത്സവം നാളെ തിരി തെളിയും

October 13, 2015

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തേടനുബന്ധിച്ച് ആണ്ടു തോറും നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്തസംഗീതോത്സവത്തിനു നാളെ തിരി തെളിയും.
കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരും പ്രശസ്തരുമായ നിരവധി സംഗീതജ്ഞരും മറ്റു കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കും സംഗീതാര്‍ച്ചനയ്ക്കു പുറമേ നൃത്തം, ഡാന്‍സ്, ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, ഓട്ടം തുള്ളല്‍, ചാക്യാര്‍ കൂത്ത്, തെയ്യം, കോലം, തുടങ്ങിയവയും, നവരാത്രി മണ്ഡപത്തില്‍ നടക്കും. പങ്കെടുക്കുന്ന എല്ലാ കലാപ്രതിഭകള്‍ക്കും ചക്കുളക്കുകാവ് ട്രസ്റ്റ് വക സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു.
വിജയദശമി നാളില്‍ വിദ്യാരംഭത്തിന് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കും. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കും ആദ്യാക്ഷരം കുറിക്കുന്ന കുട്ടികള്‍ക്കും നൃത്തസംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News from Archive
Editor's Pick