ഹോം » പ്രാദേശികം » ആലപ്പുഴ » 

ഡിവൈഎസ്പി ചമഞ്ഞുനടന്ന യുവാവിനെ പോലീസ് പിടികൂടി

October 13, 2015

അമ്പലപ്പുഴ: ഡിവൈഎസ്പി ചമഞ്ഞ് വിലസി നടന്ന യുവാവിനെ എയ്ഡ് പോസ്റ്റ് പോലീസ് പിടികൂടി. ഹരിപ്പാട് ചേപ്പാട് മുട്ടം ആരണ്യയില്‍ മനോജി (32)നെയാണ് പിടികൂടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മനോജിന്റെ ബന്ധു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹായിയായി നിന്ന മനോജ് പ്രവേശന പാസില്ലാതെ വാര്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി തടഞ്ഞു. ഈ അവസരത്തിലാണ് ഇയാള്‍ എറണാകുളത്ത് ഡിവൈഎസ്പിയായി ജോലി ചെയ്യുകയാണെന്ന് അറിയിച്ചത്. പിന്നീട് ആശുപത്രിയില്‍ സൈ്വര്യവിഹാം നടത്തിയ ഇയാളെ ആശുപത്രി എയ്ഡ് പോസ്റ്റ് പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. പിന്നീട് അമ്പലപ്പുഴ പോലീസിന് കൈമാറിയ മനോജിനെതിരെ കേസെടുത്തു.

Related News from Archive
Editor's Pick