ഹോം » പ്രാദേശികം » കാസര്‍കോട് » 

അതിയാമ്പൂരില്‍ സിപിഎമ്മിന് റിബല്‍ സ്ഥാനാര്‍ത്ഥി

October 12, 2015
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ പാര്‍ട്ടി ഗ്രാമമായ അതിയാമ്പൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഎം ജില്ലാ കമ്മറ്റിയംഗം വി.വി.രമേശനെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി സിപിഎം പ്രവര്‍ത്തകന്‍ മത്സരിക്കുന്നത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.
വി.വി.രമേശനെ മല്‍സരിപ്പിക്കുന്നതിനോട് സിപിഎം പ്രാദേശിക നേതൃത്വത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ജില്ലാനേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അതിയാമ്പൂരില്‍ വി വി രമേശന്‍ സ്ഥാനാര്‍ത്ഥിയായത്. സിറ്റിംഗ് കൗണ്‍സിലറായ പി.ലീലയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം തള്ളിയാണ് ജില്ലാനേതൃത്വം വി.വി.രമേശനെ പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. അണികളിലും രമേശനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.
Related News from Archive
Editor's Pick