ഹോം » പ്രാദേശികം » കാസര്‍കോട് » 

 നിശാശലഭങ്ങള്‍ മണ്‍മറയുന്നതായി കണ്ടെത്തല്‍

October 12, 2015
കാഞ്ഞങ്ങാട്: നാട്ടില്‍ കണ്ടു വരുന്ന വലിയ ഇനം ചിത്രശലഭങ്ങള്‍ മണ്‍മറയുന്നതായി രണ്ടാം ക്ലാസ്സ് വരെ മാത്രം പഠിച്ച ഗ്രാമീണ ഗവേഷകന്റെ കണ്ടെത്തല്‍.
രണ്ട് പതിറ്റാണ്ടിലേറെയായി ചിത്രശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മടിക്കൈ ചാളക്കടവിലെ പി.വി.ഗോപിനാഥനാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിശാശലഭമായ അത്‌ലറ്റിക്ക് മോത്ത് മണ്‍മറയുകയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഗോപിനാഥന്‍ പറയുന്ന കാര്യങ്ങള്‍ഇതിന്റെ ലാര്‍വകളുടെ ഭക്ഷണത്തിന് പ്രധാനപ്പെട്ടതായ കാരമുള്‍ച്ചെടി ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നാണ്.
salabham
മുട്ട വിരിയാന്‍ എട്ട് പത്ത് ദിവസവും സമാധി ദിശയ്ക് 58 ദിവസവുമാണ് അറ്റ്‌ലസ് നിശാശലഭങ്ങള്‍ക്ക് ആവശ്യമായി വരുന്നതെന്നും ഗോപിനാഥന്‍ പറയുന്നു. മൂന്ന് തവണകളായി 126 മുട്ടകള്‍ വരെ ഇടാറുണ്ടെന്നും ഈ നാടന്‍ ഗവേഷകന്‍ കണ്ടെത്തിയിട്ടുണ്ട്. തെങ്ങ് കയറ്റ തൊഴിലാളിയായ ഗോപിനാഥന്‍ കിട്ടുന്ന കൂലിയില്‍ നല്ലൊരു ഭാഗവും ചിത്രശലഭ നിരീക്ഷണത്തിനാണ് ചെലവഴിക്കുന്നത്.
Related News from Archive
Editor's Pick