ഹോം » പ്രാദേശികം » വയനാട് » 

1175 പത്രികകള്‍ ലഭിച്ചു

October 12, 2015

കല്‍പ്പറ്റ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് തിങ്കളാഴ്ച (ഒക്‌ടോബര്‍ 12) ഗ്രാമ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭകളിലേക്കുമായി ആകെ 1175 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല. ഇന്നലെ ഗ്രാമപഞ്ചായത്തിലേക്ക് ആകെ 1120 പത്രികകളും (506 പുരുഷന്‍, 614 വനിത), നഗരസഭകളിലേക്ക് ആകെ 52 പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് 3 പത്രികകളും ലഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് തവിഞ്ഞാലും നെന്മേനിയിലുമാണ്-126 വീതം. തരിയോട് പഞ്ചായത്തിലാണ് ഇതുവരെ പത്രികകള്‍ ലഭിക്കാത്തത്. കല്‍പ്പറ്റ ബ്ലോക്കിലേക്കും ഇതുവരെ പത്രികകള്‍ ലഭിച്ചിട്ടില്ല.

Related News from Archive
Editor's Pick