ഹോം » കേരളം » 

ജെ.സി. ഡാനിയല്‍ പുരസ്‌കാരം ഐ.വി. ശശിക്ക്

October 13, 2015

IV-Sasiതിരുവനന്തപുരം: ജെ.സി. ഡാനിയല്‍ പുരസ്‌കാരത്തിന്  സംവിധായകന്‍ ഐ.വി. ശശി അര്‍ഹനായി. നാലുപതിറ്റാണ്ടോളം നീണ്ട ചലച്ചിത്രപ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.

കലാസംവിധായകനായി സിനിമാമേഖലയിലേക്കു കടന്നു വന്ന ഐ.വി.ശശി 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1982 ല്‍ ആരൂഢം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത  ശശി 1989 ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടി.

എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നടന്‍ മധു,പി.വി.ഗംഗാധരന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ്‌നാഥ് എന്നിവരും ജൂറിയിലുണ്ടായിരുന്നു.

Related News from Archive
Editor's Pick