ഹോം » പ്രാദേശികം » കോട്ടയം » 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

October 13, 2015

വൈക്കം: നഗരസഭയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസില്‍ വിമതന്മാര്‍ മത്സര രംഗത്ത് എത്തും. നിലവിലുള്ള കൗണ്‍സിലര്‍ന്മാര്‍ സ്വന്തം വാര്‍ഡില്‍ തന്നെ മത്സരിക്കണമെന്ന മോഹം വനിതാ സംവരണം വന്നതോടെ നടക്കാതെയായി. ഇവര്‍ മറ്റ് വാര്‍ഡുകളിലേക്ക് മത്സരിക്കാന്‍ ശ്രമിക്കുന്നതാണ് തര്‍ക്കത്തിന്റെ പ്രധാന കാരണം. നഗരസഭയില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസിന് മാത്രമാണ് സീറ്റ് നല്‍കിയിരിക്കുന്നത് ഇതില്‍ പ്രതിഷേധിച്ച്് ഘടകക്ഷികള്‍ വിമതരായി മത്സര രംഗത്തേക്ക് എത്തുന്നതും കോണ്‍ഗ്രസിന് തലവേദനയായി. സിപിഎം ല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകാത്തത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. മത്സര രംഗത്ത നിന്ന്് പല പഴയനേതാക്കളും പിന്‍ വലിഞ്ഞിട്ടുണ്ട്.സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഹരികുമാറിനെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയിരുെന്നങ്കിലും പരാജയ ഭീതി ഉള്ളതിനാല്‍ പിന്മാറുകയായിരുന്നു.നഗരസഭയില്‍ ബിജെപിയുടെ ഒരു മുഴം മുന്നേയുള്ള പ്രവര്‍ത്തനം ഇരുമുന്നണികളേയും ഞെട്ടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളുടെ ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നഗരത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വീടുകള്‍ കയറിയുള്ള സബര്‍ക്കത്തിലൂടെ വോട്ടര്‍ന്മാരുടെ വിശ്വസ്ഥത പിടിച്ചു പറ്റാനും സ്ഥാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നഗരസഭയിലെ ഇടതു-വലത് മുന്നണികളുടെ അഴിമതിയും കെടുകാര്യസ്ഥയും ഇരുമുണികളെയും ജന മനസുകളില്‍ നിന്ന അകറ്റി നിറുത്തിയിരിക്കുന്നതും ബിജെപി.ക്ക് ഗുണകരമാവും.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick