ഹോം » പ്രാദേശികം » കോഴിക്കോട് » 

സിപിഎം തടമ്പാട്ടുതാഴത്ത് നേരിടുന്നത് രക്തസാക്ഷിയുടെ സഹോദരിയെ

October 13, 2015

കോഴിക്കോട്: സി പി എം രക്തസാക്ഷി യുടെ സഹോദരി യു ഡി എഫ് സ്ഥാനാര്‍ത്ഥി. കോര്‍പ്പറേഷനിലെ ഡിവിഷ നില്‍ ഡോ. പി പി ഗീതയാണ് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ച് യുഡിഎഫിനു വേണ്ടി മത്സരത്തിനിറങ്ങുന്നത്. സി പി എം രക്തസാക്ഷി വേങ്ങേരി വിജുവിന്റെ സഹോദ രിയായ പി പി ഗീത പരമ്പരാഗത സി പി എം കുടുംബത്തിലെ അംഗവും പാര്‍ട്ടി സഹയാത്രികയുമായിരുന്നു. വേങ്ങേരിയില്‍ വിജയന്‍വിജു രക്തസാക്ഷികളില്‍പ്പെട്ട വിജുവിന്റെ അച്ഛന്റെ അനുജന്റെ മകളാണ് ഡോ. പി.പി. ഗീത. ഇവരുടെ തറവാടുവളപ്പിലാണ് രക്തസാക്ഷി സ്തൂപം സ്ഥിതി ചെയ്യുന്നത്. ഗീതയുടെ മറ്റൊരു സഹോദരന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായ കാലത്ത് അദ്ദേഹത്തിന്റെ സ്റ്റാഫംഗമാ യിരുന്നു.
ഡോ. ഗീത അപ്രതീക്ഷിതമായാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായത്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick