ഹോം » പ്രാദേശികം » കോഴിക്കോട് » 

കുട്ടികള്‍ മോചിക്കപ്പെടേണ്ടത് കുടുംബത്തില്‍ നിന്നല്ല ഭയത്തില്‍ നിന്നാണ്: പി. വത്സല ടീച്ചര്‍

October 13, 2015

കുന്ദമംഗലം: ബാലഗോകുലം കോഴിക്കോട് ഗ്രാമജില്ല കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒരു ദിവസത്തെ പഠനക്ലാസ്സ് നടത്തി. കുന്ദമംഗലം ജ്ഞാനക്ഷേത്രം ഹാളില്‍ നടന്ന വെളിച്ചം 2015 ന്റെ ഉദ്ഘാടനം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി പി. വത്സല നിര്‍വ്വഹിച്ചു. പെണ്‍കുട്ടികള്‍ക്ക് മോചനം ലഭിക്കേണ്ടത് കുടുംബത്തില്‍ നിന്നല്ലെന്നും മറിച്ച് സ്വന്തം ഭയത്തില്‍ നിന്നാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ന് കുട്ടികള്‍ മാനസിക സംഘര്‍ഷത്തിലാണെന്നും ഇന്നത്തെ നവമാധ്യമങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും രക്ഷനേടാന്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസവും സ്‌നേഹവും പകര്‍ന്നു നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വത്സല പറഞ്ഞു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഡോ. പി.പി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി. വിനയരാജ്, പ്രൊഫ. സി.എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഡോ. ആശാഗോപാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലാ ഭഗിനി പ്രമുഖ് കെ.കെ. സുഭഗ സ്വാഗതവും കുമാരി ഭാഗ്യലക്ഷ്മി നന്ദിയും പറഞ്ഞു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick