ഹോം » പ്രാദേശികം » കോഴിക്കോട് » 

വിവാദങ്ങളില്ലാതെ സാഹിത്യ ചര്‍ച്ചയും എന്‍.വി. പുരസ്‌കാര സമര്‍പ്പണവും

October 13, 2015

കോഴിക്കോട്: കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവിവാദത്തിന്റെ കറപുരളാതെ കേരളസാഹിത്യസമിതിയുടെ ആഭിമുഖ്യത്തിലുള്ള എന്‍.വി. കൃഷ്ണവാരിയര്‍ അനുസ്മരണ സെമിനാറും, എന്‍.വി.സ്മാരക കവിതാ പുരസ്‌കാരസമര്‍പ്പണവും നടത്തി, ദിവാകരന്‍ വിഷ്ണു മംഗലത്തിന്റെ രാവോര്‍മ എന്ന കവിതാസമാഹരത്തിനാണ് ഇത്തവണത്തെ പുരസ്‌കാരം ലഭിച്ചത്. മലയാളഭാഷ സാഹിത്യത്തിനും എക്കാലവും അഭിമാനിക്കാവുന്ന സംഭാവനകളാണ് എന്‍.വി. കൃഷ്ണവാരിയര്‍ നല്കിയതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പി.വത്സല പറഞ്ഞു.
എന്‍.വിയുടെ പേരില്‍ തനിക്ക് ലഭിച്ച പുരസ്‌കാരം പുതുകവിതക്ക് ലഭിച്ച അംഗീകാരമായിട്ടാണ് കാണക്കാക്കുന്നതെന്ന് ദിവാകരന്‍ വിഷ്ണുമംഗലം പറഞ്ഞു. എന്‍.വിയും സംസ്‌കൃതവും എന്നവിഷയത്തില്‍ ഡോ.സി. രാജേന്ദ്രനും എന്‍വിയുടെ ശാസ്ത്രപ്രദര്‍ശനം എന്ന വിഷയത്തില്‍ പ്രൊഫ.കെ. ശ്രീധരനും കവിതയുടെ പുതുവഴികള്‍ എന്ന വിഷയത്തില്‍ പ്രൊഫ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനും പ്രബന്ധങ്ങളവതരിപ്പിച്ചു.
എന്‍.വിയുടെ കവിതകള്‍ ഇ.പി. ജ്യോതി ആലപിച്ചു.പി.എം. നാരായണന്‍, പി.പി. ശ്രീധരനുണ്ണി,കാസിംവാടാനപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick