ഹോം » ഭാരതം » 

അലിഖാനു ആദരമായി ഗൂഗിള്‍ ഡൂഡില്‍

വെബ് ഡെസ്‌ക്
October 13, 2015

alikhanന്യൂദല്‍ഹി: പ്രശസ്ത ഖവാലി ഗായകനും സംഗീതജ്ഞനുമായ നുസ്രത്ത് ഫത്തേ അലിഖാനു സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന്റെ ആദരം. അദ്ദേഹത്തിന്റെ അറുപത്തിയേഴാം ജന്മദിനമായ ചൊവ്വാഴ്ച ഗൂഗിള്‍ ഇന്ത്യയുടെ ഹോംപേജില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിളിലൂടെയാണ് ആദരിച്ചത്.

ഗൂഗില്‍ ലോഗോയില്‍ അലിഖാന്‍ പാടുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദിലെ സംഗീതവിദ്വാനായ ഫത്തേ അലിഖാന്റെ പുത്രനായി ജനിച്ച നുസ്രത്ത് ഫത്തേ അലിഖാന്‍ ഖവാലി സംഗീതവുമായി ലോകത്തെ കീഴടക്കിയയാളാണ്.

ഗിന്നസ് ലോക റിക്കാര്‍ഡ്‌സ് ബുക്ക് അനുസരിച്ചു ഏറ്റവുമധികം റിക്കാര്‍ഡ് ചെയ്യപ്പെട്ട ഖവാലി ഗായകന്‍ നുസ്രത്താണ്. 125 ആല്‍ബങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയത്. പീറ്റര്‍ ഗബ്രിയേല്‍, മൈക്കല്‍ ബ്രൂക്ക്, പേള്‍ ജാം, എഡ്ഡി വെഡ്ഡര്‍ എന്നി പാശ്ചാത്യസംഗീതജ്ഞരുമായും സഹകരിച്ചിരുന്ന അദ്ദേഹം നാല്പതോളം രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick