ഹോം » കേരളം » 

ആട് ആന്റണിയുടെ അറസ്റ്റ് പോലീസിന് അഭിമാന നിമിഷം: ചെന്നിത്തല

വെബ് ഡെസ്‌ക്
October 13, 2015

chennithala-630തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ അറസ്റ്റ് ചെയ്തതു കേരളാ പോലീസിന് അഭിമാനിക്കാവുന്ന നിമിഷമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആന്റണിക്കുവേണ്ടിയുള്ള അന്വേഷണം കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയായി വ്യാഖ്യനിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

ആന്റണിയെ പിടികൂടിയ പോലീസുകാര്‍ക്കു പാരിതോഷികം നല്‍കുന്നതു സര്‍ക്കാര്‍ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് ചിറ്റൂരില്‍ നിന്നാണ് ആന്റണിയെ പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി ചിറ്റൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

പാരിപ്പള്ളിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഏകദേശം ഒന്നരവര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാല്‍ അതുവഴിയുള്ള അന്വേഷണമായിരുന്നു നടന്നുവന്നത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick