മോദിക്ക് സ്നേഹസമ്മാനമായി യു.കെയില്‍ മോദി എക്സ്പ്രസ് ഓടിത്തുടങ്ങി

Tuesday 13 October 2015 12:43 pm IST

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള സ്നേഹസൂചകമായി ലണ്ടനിലെ ഭാരത സമൂഹം മോദി എക്സ്‌പ്രസ് ബസ് നിരത്തിലിറക്കി. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയുടെ പേരില്‍ ബസ് സര്‍വീസ് തുടങ്ങുന്നത്. ഞായറാഴ്ചയാണ് ബസ് ലോഞ്ച് ചെയ്തത്. ആദ്യ സ്റ്റോപ്പാകട്ടെ ഏലിംഗ് റോഡും. തങ്ങളുടെ രാജ്യത്തേക്ക് പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി എത്തുന്നത്. യുകെ വെല്കംസ് മോദി എന്നാണ് മോദിയെ വരവേല്‍ക്കുന്നതിനുളള പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. ഭാരതത്തില്‍ ചായ് പേ ചര്‍ചയാണുളളതെങ്കില്‍ ഇനി ലണ്ടനില്‍ ബസ് പേ ചര്‍ച നടത്താമെന്നാണ് യുകെ വെല്‍കംസ് മോദി ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. നവംബര്‍ പതിമൂന്നിനാണ് പ്രധാനമന്ത്രി യു.കെ സന്ദര്‍ശിക്കുന്നത്.