ഹോം » ലോകം » 

പാക്കിസ്ഥാനില്‍ മണ്ണിടിച്ചില്‍ : ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ചു

വെബ് ഡെസ്‌ക്
October 13, 2015

pak-land-slidingഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ ഉള്‍പ്പടെ 13 പേര്‍ മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ദുരന്തമുണ്ടായത്. മൃതദേഹങ്ങള്‍ ജിന്ന ആശുപത്രിയിലേയ്ക്ക് മാറ്റി.

ഏഴ് കുട്ടികള്‍ക്കു പുറമേ മൂന്ന് സ്ത്രീകളും ദുരന്തത്തില്‍ മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്‌ടെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. നഗരത്തിലെ ഗുല്‍സ്ഥാന്‍-ഇ.-ജുഹാര്‍ ചേരിയിലെ ക്യാമ്പിലുള്ള തൊഴിലാളി കുടുംബമാണ് ദുരന്തത്തിന് ഇരയായത്. ക്യാമ്പിന് മുകളിലേയ്ക്ക് മണ്ണു പാറക്കല്ലുകളും വന്നു പതിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള കുടുംബം മൂന്ന് ദിവസം മുമ്പാണ് പ്രദേശത്ത് ക്യാമ്പ് സ്ഥാപിച്ചത്.

Related News from Archive
Editor's Pick