ഹോം » കേരളം » 

വ്യാജ ബോംബ് ഭീഷണി; പതിനഞ്ചുകാരന്‍ പിടിയില്‍

വെബ് ഡെസ്‌ക്
October 13, 2015

aluva-railway-stationആലുവ: റെയില്‍വേ സ്‌റ്റേഷനില്‍ ബോബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയ പതിനഞ്ചുകാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ എറണാകുളം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് വ്യാജസന്ദേശമെത്തിയത്. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ബോബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ ശേഷം ഫോണ്‍ കട്ടാക്കുകയായിരുന്നു.

സന്ദേശത്തെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. യാത്രക്കാരുടെ ബാഗുകളും പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ലഗേജുകളുമെല്ലാം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണെ്ടത്താനായില്ല. പരിശോധനകള്‍ പൂര്‍ത്തിയാക്കി വ്യാജ സന്ദേശമാണെന്ന ഉറപ്പിച്ച ശേഷം പുലര്‍ച്ചെ രണ്ടോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.

ഫോണ്‍ നമ്പര്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശിയായ പതിനഞ്ചുകാരന്‍ ആലുവ പോലീസിന്റെ വലയിലായത്. തന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടതായാണ് ബാലന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

Related News from Archive
Editor's Pick