ഹോം » പ്രാദേശികം » മലപ്പുറം » 

ഭാര്യക്കും ഭര്‍ത്താവിനും സീറ്റ് നല്‍കി അങ്ങാടിപ്പുറത്ത് ലീഗില്‍ പ്രതിസന്ധി

October 13, 2015

അങ്ങാടിപ്പുറം: അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത് എന്ന് പറഞ്ഞത് പോലെയാണ് അങ്ങാടിപ്പുറത്ത് ലീഗിന്റെ അവസ്ഥ. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംലയും ഭര്‍ത്താവ് സൈതുട്ടി ഹാജിയുമാണ് ബ്‌ളോക്ക്‌വാര്‍ഡ് സ്ഥാനാര്‍ത്ഥിത്വം വീതിച്ചെടുത്ത് കുടുംബ പെരുമ കാട്ടിയത്. ഒരേ വീട്ടില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിനെതിരെ വന്‍പ്രതിഷേധമാണ് ലീഗ് അണികള്‍ക്കുള്ളത്. പലരും പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. ലീഗിന്റെ അപ്രമാധിത്യം മിണ്ടാതെ സഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാക്കെതിരെയും അണികളുടെ രോഷം അണപൊട്ടുകയാണ്. അതേസമയം, ലീഗിലെ കുടുംബാധിപത്യത്തിനെതിരെയും കോണ്‍ഗ്രസിന്റെ അവഗണനയിലും പ്രതിഷേധിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെ സൈതൂട്ടിഹാജിക്ക് എതിരെ സ്വതന്ത്ര സ്ഥാനാര്‍്ത്ഥിയായി രംഗത്തെത്തിയിട്ടുണ്ട്. ഇരുപാര്‍ട്ടിയിലെയും അസംതൃപ്തരുടെ പിന്തുണയും ഇദ്ദേഹത്തിന് ഉണ്ടെന്ന് അറിയുന്നു. എന്തായാലും പത്രികാ സമര്‍പ്പണം കഴിഞ്ഞതിന് ശേഷം പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് സ്വതന്ത്രനും അദ്ദേഹത്തെ പിന്തുണക്കുന്നവരും.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick