മാധവേട്ടന്‍ അനുസ്മരണം നടത്തി

Tuesday 13 October 2015 12:59 pm IST

പൊന്നാനി: മുതിര്‍ന്ന സംഘപ്രവര്‍ത്തകനായിരുന്ന മാധവേട്ടന്റെ അനുസ്മരണ സമ്മേളനം നടത്തി. പൊന്നാനിയിലെ ഹൈന്ദവ നവോത്ഥാനത്തിന് ഉണര്‍വ് പകര്‍ന്ന പി.മാധവന്റെ ഓര്‍മ്മയില്‍ നാടും നാട്ടുകാരും അലിഞ്ഞുചേര്‍ന്നു. അടിയന്തരാവസ്ഥ കാലത്ത് പോലീസിന്റെ ക്രൂരവിനോദങ്ങള്‍ക്ക് ഇരയാകുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം എന്നും പൊന്നാനിക്കാര്‍ക്ക് ഒരു മാര്‍ഗ്ഗദീപം തന്നെയാണ്. നാട്ടില്‍ നിലനിന്നിരുന്ന ചിലരുടെ ദുര്‍വാശികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ എന്നും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. അനുസ്മരണ സമ്മേളനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാര്യ പ്രത്യേക ക്ഷണിതാവ് എസ്.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് വിഭാഗ് സംഘചാലക് കെ.ചാരു അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ ജില്ലാ സംഘചാലക് പി.കൃഷ്ണന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ പുഴക്കര, മലയത്ത് പരമേശ്വരന്‍, ഗോവിനന്ദനുണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.