ഹോം » ഭാരതം » 

ഏകീകൃത സിവില്‍കോഡ്: തീരുമാനം വേഗം വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

October 13, 2015

ന്യൂദല്‍ഹി: വ്യക്തി നിയമങ്ങളിലെ അപാകതകള്‍ ഒഴിവാക്കാന്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റീസ് വിക്രംജിത്ത് അധ്യക്ഷനായുള്ള ബെഞ്ചാണ് ഇത്‌സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ക്രൈസ്തവ വിവാഹമോചന ആക്ട് ഭേദഗതി സംബന്ധിച്ച വാദത്തിനിടയിലാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.

ക്രിസ്ത്യാനികള്‍ക്ക് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് രണ്ടുവര്‍ഷം വേണമെന്ന നിയമത്തിനെതിരെ ദല്‍ഹി സ്വദേശിയായ ഒരാള്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. മറ്റ് മതവിഭാഗങ്ങള്‍ക്ക് ഒരുവര്‍ഷത്തിന് ശേഷം പരസ്പരധാരണയില്‍ വിവാഹമോചനം നേടാവുന്നതാണ്.

Related News from Archive
Editor's Pick