ഹോം » പ്രാദേശികം » ഇടുക്കി » 

ഇടവെട്ടിയില്‍ മത്സരം തീപാറും

October 13, 2015

unnamed (3)തൊടുപുഴ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് നഷ്ട്‌പ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കുന്നതിനായി ബിജെപി ശത്കമായ സാന്നിധ്യമായി രംഗത്തിറങ്ങിയതോടെ ഇടവെട്ടി പഞ്ചായത്തില്‍ മത്സരം തീപാറുമെന്ന് ഉറപ്പായി. 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആദ്യം ആരംഭിച്ചതും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതും ബിജെപിയാണ്. ശത്കമായ ത്രികോണ മത്സരം നടക്കുന്നത് ഒന്നാം വാര്‍ഡിലാണ്. ബിജെപിയുടെ കെ ആര്‍ ശ്രീജേഷിനോട് കേരള കോണ്‍ഗ്രസ്(എം)ന്റെ ജയകൃഷ്ണന്‍ പുതിയേടത്തും സിപിഎമ്മിന്റെ സിഎം മുജീബുമാണ്  ഏറ്റുമുട്ടുന്നത്. ഇടവെട്ടിചിറ വാര്‍ഡില്‍  ഇരുവര്‍ക്കും കടുത്ത വെല്ലുവിളി ആദ്യം മുതലേ ബിജെപി ഉയര്‍ത്തിക്കഴിഞ്ഞു. എസ്എന്‍ഡിപിയുടെ കേന്ദ്ര നിലപാടും കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ബിജെപിക്ക് ഗുണം ചെയ്യും. മറ്റ് വാര്‍ഡുകളിലും മെച്ചമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. എല്ലാ ഇടങ്ങളിലും പ്രബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടവെട്ടിയില്‍ കോണ്‍ഗ്രസ് ആറും കേരളാകോണ്‍ഗ്രസ് നാലും മുസ്ലിംലീഗ് മൂന്നിടത്തുമാണ് മത്സരിക്കുന്നത്. ചിലവാര്‍ഡുകളില്‍ ഒന്നിലധികംസ്ഥാനാര്‍ത്ഥികള്‍ എത്തിയത് കീറാമുട്ടിയായിട്ടുണ്ട് യുഡിഎഫില്‍ എങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഇടവെട്ടിയില്‍ എല്‍ഡിഎഫും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പത്രികസമര്‍പ്പണം നടത്തി. 11 വാര്‍ഡില്‍ സിപിഎമ്മും രണ്ടിടത്ത് സിപിഐയും മത്സരിക്കും. പ്രബലരായ സീറ്റിംഗ് മെമ്പര്‍മ്മാര്‍ ഉള്‍പ്പെടെയുള്ള മത്സരരംഗത്ത് ഇറങ്ങിയതോടെ ത്രികോണ മത്സരമാണ് പലയിടങ്ങളിലും നടക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് മെമ്പര്‍ ഗീതാചന്ദ്രന്‍ മൂന്നാംവാര്‍ഡിലാണ് മത്സരിക്കുന്നത്.

Related News from Archive
Editor's Pick