ഹോം » പ്രാദേശികം » പത്തനംതിട്ട » 

റോഡുവക്കിലെ വെള്ളക്കെട്ട് അപകടഭീഷണി ഉയര്‍ത്തുന്നു

October 13, 2015

തിരുവല്ല: മാവേലിക്കര സംസ്ഥാന പാതയില്‍ പുളിക്കീഴ് വളവിനോട് ചേര്‍ന്നുള്ള കുഴികളാണ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. പ്രദേശത്ത് മഴ പെയത് കഴിഞ്ഞാല്‍ വഴിയും കുഴിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. വേഗത്തില്‍ വരുന്ന വാഹനങ്ങളുടെ പെട്ടന്ന് ഇത് ശ്രദ്ധയില്‍ പെടില്ല. ഇങ്ങനെ വരുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി വെട്ടിച്ച് നിയന്ത്രണംതെറ്റുന്നതും ് പതിവ് കാഴ്ചയാണ്. പതുങ്ങിയിരിക്കുന്ന അപകടം ശ്രദ്ധയില്‍ പെടുത്തുന്ന ബോര്‍ഡുകള്‍ ഒന്നും തന്നെ പ്രദേശത്തില്ല. മാവേലിക്കര ദിശയില്‍ ഇടതുവശം ചേര്‍ന്നാണ് പത്തോളം കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.വെള്ളംകെട്ടിനില്‍ക്കാത്തപ്പോള്‍ താരതമ്യേന പ്രശ്‌നമില്ല.മഴപെയ്യുമ്പോള്‍ കുഴിയില്‍ ചാടുന്ന വാഹനങ്ങള്‍ വലത്തേക്ക് തിരിക്കും.വളവായതിനാല്‍ എതിരേ വരുന്നവാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടാകുന്നത്.ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ കൂടുതല്‍ പെടുന്നത്.ഒരുവര്‍ഷത്തിനിടെ രണ്ടുപേര്‍ ഇവിടെ വാഹനാപകടത്തില്‍ മരിച്ചതായി സമീപത്തെ ഹോട്ടലുടമ പറഞ്ഞു.കിഴക്കുവശത്തേക്ക് വെള്ളം ഒഴുകിപ്പോകുന്നതിന് മുമ്പ് ചാലുണ്ടായിരുന്നു.ഇത് അടഞ്ഞ നിലയിലാണിപ്പോള്‍.കൈയേറ്റമാണ് ചാല്‍ അടയാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.തിരികെ പ്പിടിക്കാന്‍ റവന്യു,പി.ഡ.ബ്ല്യു.ഡി. അധികൃതര്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick