ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ബ്രണ്ണന്‍ അനുസ്മരണ യാത്ര അനുഭൂതിയായി

October 13, 2015

TLY BRENNEN 4
തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്രണ്ണന്‍ അനുസ്മരണ യാത്ര ചരിത്രനഗരത്തിന് വേറിട്ട അനുഭവമായി മാറി. മുനിസിപ്പല്‍ സ്റ്റേഡിയം പരിസരം കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികരുടെയും, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യമുണ്ടായിരുന്നു. എം.ജിറോഡ്, ആശുപത്രി റോഡ്, ലോഗന്‍സ് റോഡ് വഴി പുതിയ ബസ് സ്റ്റാന്റിലൂടെ നഗരം ചുറ്റി ഒ.വി.റോഡ് വഴി ആംഗ്ലിക്കന്‍ പള്ളി പരിസരത്ത് യാത്ര സമാപിച്ചു. ശിങ്കാരി മേളം, ചെണ്ടമേളം, മുത്തുക്കുടകള്‍, കോല്‍ക്കളി, ദഫ്മുട്ട്, കളരിപ്പയറ്റ്, കരാട്ടെ എന്നിവയും ടാബ്ലോകളും കായിക ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പഠനം, മനനം, ഗവേഷണം തുടങ്ങി തലശ്ശേരിയുടെ ചരിത്ര-സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പ്ലക്കാര്‍ഡുകളും ഫോട്ടോകളും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിപ്പിടിച്ചു. സേക്രട്ട് ഹാര്‍ട്ട്, ബ്രണ്ണന്‍ കോളേജ്, ടീച്ചര്‍ എജ്യുക്കേഷന്‍ തുടങ്ങി ബ്രണ്ണന്‍ കോളേജിലെ മുഴുവന്‍ പഠന വിഭാഗങ്ങൡലെയും വിദ്യാര്‍ത്ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick