ഹോം » പ്രാദേശികം » കണ്ണൂര്‍ » 

എരഞ്ഞോളിയില്‍ താമര വിരിയിക്കാന്‍ ബിജെപി

October 13, 2015

തലശ്ശേരി: ശിവപുരോട്ട് ശ്രീമഹാദേവ ക്ഷേത്രവും പ്രശസ്തമായ ശ്രീനിടുങ്ങോട്ടും കാവും സ്ഥിതി ചെയ്യുന്ന എരഞ്ഞോളി പഞ്ചായത്തില്‍ ഇത്തവണ താമര വിരിയിക്കുമെന്ന പ്രതിജ്ഞയുമായി ബിജെപിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പഞ്ചായത്തിലെ 16 വാര്‍ഡിലും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ വാര്‍ഡിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചുകൊണ്ടുള്ള ഗൃഹസമ്പര്‍ക്കം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ നടന്നുവരികയാണ്. എരഞ്ഞോളി പഞ്ചായത്തില്‍ ഇതുവരെ ബിജെപിക്ക് പ്രതിനിധി ഉണ്ടായിരുന്നില്ല. പലതെരഞ്ഞെടുപ്പുകളിലും സിപിഎമ്മുകാര്‍ പോളിംഗ് ബൂത്തുകള്‍ കയ്യേറിയും വോട്ടര്‍ മാരെ ഭീഷണിപ്പെടുത്തിയുമാണ് ഏകപക്ഷീയമായി ഭൂരിപക്ഷം നേടി ഭരണത്തിലെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഇവരുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും സത്യസന്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ നിരവധി വാര്‍ഡുകളില്‍ താമര വിരിയുമെന്നുമുള്ള വിശ്വാസത്തിലാണ് ബിജെപി. സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്തിലെ ദീര്‍ഘകാല ഏകാധിപത്യ ഭരണം വികസന മുരടിപ്പാണ് പഞ്ചായത്തില്‍ സൃഷ്ടിച്ചത്. ഇതിന് അറുതി വരുത്തുമെന്ന് ബിജെപി വോട്ടര്‍മാരോട് വാഗ്ദാനം ചെയ്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick