ഹോം » പ്രാദേശികം » കോട്ടയം » 

നെത്തല്ലൂര്‍ നവരാത്രി ആഘോഷത്തിനു തുടക്കമായി

October 14, 2015

കറുകച്ചാല്‍: നവരാത്രി മഹോത്സവത്തിന് നെത്തല്ലൂര്‍ ദേവീക്ഷേത്രത്തില്‍ തുടക്കമായി. 23 നു സമാപിക്കും. ഇന്നു രാവിലെ 6 ന് നവാക്ഷരീ മന്ത്രാര്‍ച്ചന 7 ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ആചാര്യ വരണം ശിവ സഹസ്രനാമം ഗ്രന്ഥപൂജ നമസ്‌കാരം 7.30 മുതല്‍ ദേവീ ഭാഗവത പാരായണം. 12.30 ന് വിഷ്ണു സഹസ്രനാമ പാരായണം. വൈകിട്ട് 4 ന് പ്രഭാഷണം 5.30 ന് ലളിത സഹസ്രനാമ പാരായണം. 6.45 ന് ഗ്രന്ഥപൂജ നമസ്‌കാരം 11 ന് പാരായണ ഭാഗ പ്രഭാഷണം 12.30 ന് വിഷ്ണു സഹസ്രനാമ പാരായണം. വൈകിട്ട് 4 മുതല്‍ പ്രാഭാഷണം 5.30 ന് ലഭിതാ സഹസ്രനാമം. 18 ന് വൈകിട്ട് 4.30 ന് ലിപി സരസ്വതീപൂജ 19 നു രാവിലെ 10.30 ന് പാര്‍വ്വതി പരിണയം പുടവപൂജ, വൈകിട്ട് 5 ന് കുമാരി പൂജ, 20 ന് വൈകിട്ട് 5 ന് തുളസി പൂജ 6 ന് ഗ്രന്ഥമെഴുന്നള്ളിപ്പ് 6.20 ന് നിറമാല വിളക്ക് വിശേഷാല്‍ ദീപാരാധന തുടര്‍ന്ന് പൂജ വയ്പ്പ് മഹാനവമി ദിനമായ 22 ന് രാവിലെ നിര്‍മ്മാല്യ ദര്‍ശനം 5.30 ന് ഗണപതിഹോമം 7.30 ന് ഉഷപൂജ 11 ന് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്‍ഠന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നവകം കളഭാഭിഷേകം 11.45 ന് ഉച്ചപൂജ വൈകിട്ട് 6.20 ന് നിറമാല വിളക്ക് വിശേഷാല്‍ ദീപാരാധന ഉച്ചകഴിഞ്ഞു 3 ന് യജ്ഞശാലയില്‍ അവഭൃഥസ്‌നാനം വൈകിട്ട് 5.30 ന് സമാപന പൂജ, ജേവീമാഹാത്മ്യം പാരായണം. 7 ന് ഭജന വിജയ ദശമി ദിനമായ 23 ന് രാവിലെ 5 ന് നിര്‍മ്മാല്യ ദര്‍ശനം 5.45 ന് ഗണപതിഹോമം 6.30 ന് പൂജയെടുപ്പ് തുടര്‍ന്ന് വിദ്യാരംഭം 7.30 ന് ഉഷപൂജ 10.15 ന് ഉച്ചപൂജ വൈകിട്ട് 6.30 ന് നിറമാല വിളക്ക് വിശേഷാല്‍ ദീപാരാധന 7 ന് ഭജന.

Related News from Archive
Editor's Pick