ഹോം » പ്രാദേശികം » കണ്ണൂര്‍ » 

മീന്‍കുന്ന് ബീച്ചില്‍ സ്‌ഫോടനം ഉറവിടം കണ്ടെത്താനാവാതെ പോലീസ്

October 13, 2015

നീര്‍ക്കടവ്: മീന്‍കുന്ന് ബീച്ചില്‍ ബോംബ് സ്‌ഫോടനം പതിവാകുന്നു. എന്നാല്‍ പ്രദേശവാസികള്‍ അറിയിച്ചിട്ടും ഉറവിടം കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. രാത്രി സമയത്ത് മാത്രമല്ല പകലും സ്‌ഫോടനം നടക്കുന്നുണ്ട്. മീന്‍കുന്നിലെ ഒരു റിസോര്‍ട്ടിന് സമീപത്താണ് സ്‌ഫോടനം നടക്കുന്നതെന്നാണ് സൂചന. അടുത്ത കാലത്തായി മീന്‍കുന്നിലും പരിസര പ്രദേശത്തുമായി നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ബീച്ചിനടുത്തുള്ളവരാണെന്നാണ് ആക്ഷേപം. ഇവിടെ ബോംബ് നിര്‍മാണം നടക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം നടന്നിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ സിഐടിയു നേതാവിന്റെ വീടിനു നേരെയും അജ്ഞാതര്‍ ബോംബാക്രമണം നടത്തിയിരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. മീന്‍കുന്ന് ബീച്ച് കേന്ദ്രീകരിച്ച് വ്യാപകമായി ബോംബ് നിര്‍മാണം നടക്കുമ്പോഴും ചില ഉന്നതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുകയാണെന്ന ആരോപണം ശക്തമാണ്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick