ഹോം » വിചാരം » മുഖലക്ഷണം

ശാശ്വതീകാനന്ദ മരിച്ചത് ഇന്നലെയല്ല

October 14, 2015

facebook-logo6700 പരം ശാഖകളും ഒരു കോടിയില്‍പരം അംഗങ്ങളുമുളള ഈഴവര്‍ സംഘടിയ്ക്കാന്‍ പോകുന്നു എന്നുകേട്ട് കേരളത്തിലെ ചിലര്‍ക്ക് ഹാലിളകിയിരിക്കുകയാണ്. 60ല്‍ പരം വര്‍ഷങ്ങളായി ഈഴവരുടെ വോട്ടുവാങ്ങി ശ്രീനാരായണ ഗുരുദേവനേയും ദര്‍ശനങ്ങളേയും ഇല്ലാതാക്കാന്‍ ശ്രമിച്ച് മുഴുവന്‍ ഹിന്ദുക്കളേയും അപമാനിച്ച മതരാഷ്ട്രീയം തിരിച്ചറിയാതെ പോകരുത്. ശാശ്വതീകാനന്ദ ഇന്നലെ മരിച്ചതല്ല, 13 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

അന്വേഷണവും പുനരന്വേഷണവും കഴിഞ്ഞ കേസ്.വെള്ളാപ്പള്ളിക്കെതിരെയുളള ആരോപണങ്ങള്‍ അവജ്ഞയോടെ തളളണം. മൈക്രോ ഫൈനാന്‍സ് അഴിമതി ആരോപണം ഉന്നയിച്ചിട്ട് ഒരാഴ്ച്ച പോലുമായില്ല. ഇപ്പോള്‍ അതെന്തേ കേള്‍ക്കാത്തത്.ഈഴവനാണന്ന് പറയാന്‍ മടിയും നാണക്കേടും തോന്നുന്നിടത്തു നിന്നും സമുദായത്തെ മുന്‍നിരയിലോട്ടു നയിച്ചത് സംഘടനാശക്തി തന്നെയാണ്. കുലംകുത്തികള്‍ എല്ലാ സമുദായത്തിലുമുണ്ട്. ഗുരുദേവന്‍ പറഞ്ഞ പോലെ ‘സംഘടനകൊണ്ട് ശക്തരാകുക’,നമുക്കിനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. നമ്മുടെ മാനവും അഭിമാനവും കിടപ്പാടവും തൊഴിലുംവരെ നഷ്ടമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍  ഒന്നിച്ചുനീങ്ങാം-ബിജെപിയോടൊപ്പം, ദേശീയതയോടൊപ്പം.

ഹരീഷ്‌കുമാര്‍.ആര്‍

Related News from Archive
Editor's Pick