ഹോം » ഭാരതം » 

രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കി

വെബ് ഡെസ്‌ക്
October 13, 2015

pranabന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അല്‍-ഖുദ്‌സ് സര്‍വ്വകലാശാല രാമല്ലയില്‍ നടന്ന ചടങ്ങില്‍ ഡോക്‌ട്രേറ്റ് നല്‍കി ആദരിച്ചു. പാലസ്തീന്‍ ജനതയോടുള്ള ഭാരതത്തിന്റെ ഐക്യദാര്‍ഢ്യവും തത്വാധിഷ്ഠിത പിന്തുണയും സ്വാതന്ത്യ സമരത്തില്‍ അധിഷ്ഠിതമായതാണെന്ന് ചടങ്ങില്‍ പങ്കെടുക്കവേ രാഷ്ട്രപതി പറഞ്ഞു.

അല്‍-ഖുദ്‌സ് സര്‍വ്വകലാശാലയില്‍ ഭാരത ചെയര്‍ രൂപീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ പാലസ്തീനൊപ്പം പങ്കുചേരാന്‍ ഭാരതത്തിന് സന്തോഷമാണുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളിലായി, 12,000 പാലസ്തീനിയന്‍ വിദ്യാര്‍ത്ഥികള്‍ ഭാരതത്തിലെ സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. അവരില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പാലമായി വര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്നും രാഷ്ട്രപതി പറഞ്ഞു.

Related News from Archive
Editor's Pick