ഹോം » കേരളം » 

നവം. 20 ന് ബസ്‌തൊഴിലാളി പണിമുടക്ക്

October 13, 2015

private-busകോഴിക്കോട്: പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വേതനം ഉടന്‍ നല്‍കണമെന്ന് പ്രൈവറ്റ് മോട്ടോര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന സെക്രട്ടറി പി. പരമേശ്വരന്‍ ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന വേതന കരാര്‍ കാലാവധി 2013 സപ്തംബറില്‍ അവസാനിച്ചിരുന്നു.

2015 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആനുകൂല്യം നല്‍കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ബസ് ഉടമകള്‍ അനുകൂല നിലപാടെടുത്തിട്ടില്ല. പുതുക്കിയ വേതനം നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ നവം.20 ന് സൂചനാ പണിമുടക്കും തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Related News from Archive
Editor's Pick