ഹോം » കേരളം » 

ശാശ്വതീകാനന്ദ: കുറ്റം തെളിയിച്ചാല്‍ കാശിക്ക് പോകാമെന്ന് വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്
October 13, 2015

vellappaകൊല്ലം: ശാശ്വതീകാനന്ദയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് തെളിയിച്ചാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആലോചിച്ചുവരികയാണ്.

തുഷാറിനെ രംഗത്ത് കൊണ്ടുവന്നതുതന്നെ സ്വാമിയാണ്. തന്റെ എതിര്‍പ്പിനെ പോലും അവഗണിച്ചുകൊണ്ടായിരുന്നു ഇത്. തനിക്കും കുടുംബത്തിനുമെതിരെ എന്ത് കുപ്രചരണവും ആകാമെന്ന രീതി അസഹ്യമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഇടതുവലതുമുന്നണികള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

കേരളത്തില്‍ ബിജെപി പണ്ടത്തേക്കാള്‍ വളര്‍ന്നത് ഇവിടത്തെ പരമ്പരാഗത മതേതര പാര്‍ട്ടികളുടെ നയവൈകല്യം കൊണ്ടാണ്. കാലങ്ങളായി തങ്ങളെ പറഞ്ഞുപറ്റിക്കുന്ന മുന്നണികളെ മടുത്തിരിക്കുന്നു. ഇനി ബിജെപി മാത്രമെ ആശ്രയിക്കാനുള്ളൂ. രാജ്യം‘ഭരിക്കുന്നത് ബിജെപിയാണ്.

കേരളത്തില്‍ മാത്രമായി എങ്ങനെ ഒഴിവാക്കി നിര്‍ത്താനാകും. കേരളത്തിലെ പാര്‍ട്ടികള്‍ക്ക് ബിജെപിയെ കുറ്റം പറയാന്‍ യോഗ്യതയില്ല. കാരണം അവരാരും ബിജെപിക്ക് വോട്ട് ചെയ്തിട്ടല്ല കേന്ദ്രത്തിലെത്തിയത്. രൂപതാ, നികൃഷ്ടജീവി പ്രയോഗങ്ങള്‍ നടത്തിയ പാര്‍ട്ടിയെയും നേതാവിനെയും കാല്‍ചുവട്ടിലെത്തിച്ച ക്രിസ്ത്യന്‍ സമൂഹവും നാല് പേരുകളില്‍ ഇരുമുന്നണികളിലും തുടരുന്ന മുസ്ലിം ലീഗിലൂടെ മുസ്ലിം സമൂഹവും അര്‍ഹിക്കുന്നതിലുമധികം ആനൂകൂല്യങ്ങള്‍ വാങ്ങിയപ്പോള്‍ ഹിന്ദുസമൂഹത്തിലെ പട്ടികജാതി സമുദായങ്ങളെ എന്തുകൊണ്ട് കണ്ടില്ലെന്നും അദ്ദേഹം ചോദിച്ചു.

ജാതിചിന്തയും വികാരവുമുണ്ടാക്കുന്നത് ഭരിക്കുന്നവര്‍ നീതിനിഷേധം കാട്ടുമ്പോഴാണ്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ആവശ്യത്തിലേറെ പരിഗണനയും അര്‍ഹരായ പിന്നാക്കക്കാര്‍ക്ക് അവഗണനയുമാണ് കാലങ്ങളായി കേരളത്തില്‍ കാണുന്നത്. ഇതിന് മാറ്റം വരാനായി അരുവിക്കര നല്‍കിയ സൂചന ഇതുവരെയും പ്രബല രാഷ്ട്രീയപാര്‍ട്ടികള്‍ മനസിലാക്കിയിട്ടില്ല.
തെറ്റില്‍ നിന്നും തെറ്റിലേക്കാണ് സിപിഎമ്മിന്റെ പോക്കെന്നും വിഎസിനെ കാണക്ക് കാണിക്കണമെങ്കില്‍ ആദ്യം ഒരു ലക്ഷം രൂപ നല്‍കി ബോര്‍ഡില്‍ അംഗമാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick