ഹോം » കേരളം » 

നിറപറ: ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കി

October 13, 2015

കൊച്ചി: നിറപറ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വില്‍പ്പനയും തടഞ്ഞ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കെആര്‍കെ ഫുഡ് പ്രൊഡക്ട്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് തീര്‍പ്പുകല്‍പ്പിച്ചത്.

ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നു പറയുന്ന രാസവസ്തു ശരീരത്തിന് ഹാനികരമല്ലാത്തതും അതേസമയം ഗുണനിലവാരം ഇല്ലാത്തതുമാണെന്ന് ഹര്‍ജിക്കാരന്‍ തന്നെ വ്യക്തമാക്കി. മനുഷ്യശരീരത്തിന് ഹാനികരമല്ലാത്ത രാസവസ്തു ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അതേസമയം നല്ല ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശം പൗരന്മാര്‍ക്കുണ്ട്. അതിനാല്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നടപടി നിയമപരമായി ശരിയാണെന്നും കോടതി പറഞ്ഞു.

ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ജനങ്ങളില്‍ ബോധവല്‍ക്കരണം ഉണ്ടാക്കുന്നതിന് പ്രചാരണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

Related News from Archive
Editor's Pick