ടാലിയുടെ റിലീസ് 5.1

Tuesday 13 October 2015 11:48 pm IST

കൊച്ചി: സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാലി സൊലൂഷന്‍സ്, സ്യൂട്ടിന്റെ റിലീസ് 5 പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പായ റിലീസ് 5.1 പുറത്തിറക്കി. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ നികുതി സംബന്ധമായ വിഷയങ്ങളും പുതിയ വാറ്റ് ഘടനയും റിലീസ് 5.1-ലുണ്ട്. ഇആര്‍പി 9, റിലീസ് 5 നൊപ്പം നികുതി റിട്ടേണുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സഹായിക്കുന്നു. ടാലി ഇആര്‍പി 9 റിലീസ് 6 ന്റെ ഓണ്‍-ഡിമാന്‍ഡ് സിങ്ക്രണൈസേഷന്‍ ശേഷി ഒന്നിലേറെ സ്ഥലങ്ങളിലുള്ള ബ്രാഞ്ചുകള്‍ക്ക് പരസ്പരം വിവരങ്ങള്‍ സ്വതന്ത്രമായും ആശ്രയയോഗ്യമായും സൗകര്യപ്രദമായ വിധത്തില്‍ കൈമാറാന്‍ സഹായകമാണെന്ന് പറയുന്നു.