ഹോം » പ്രാദേശികം » കോഴിക്കോട് » 

പൂജവെപ്പ് ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കണം: എന്‍ജിഒ സംഘ്‌

October 14, 2015

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൂജവെയ്പ്പ്, വിജയദശമി എന്നിവ അവധി ദിവസങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈന്ദവവിശ്വാസികള്‍ക്കടക്കം തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കിയിരിക്കുന്നത് ഒഴിവാക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍സെക്രട്ടരി പി.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ജൂലായ് 1 മുതല്‍ നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കരണ നടപടികള്‍ സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ്. ശമ്പള പരിഷ്‌ക്കരണ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ഉടനടി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ടി.ദേവാനന്ദന്‍ അധ്യക്ഷത വഹിച്ചു. സം സ്ഥാന വൈസ്പ്രസിഡന്റ് കെ.ബാലാമണി, സംസ്ഥാനസമിതി അംഗങ്ങളായ എസ്. മനോജ്കുമാര്‍, എന്‍.ബിജു, ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.ഒ. നാരായണന്‍, ഭാരവാഹികളായ സി. രഘുനാഥന്‍, പി.കെ. ഷാജി, കെ.ശശി, പി.ശശികുമാര്‍, പി.കെ. ഗിരീഷ്‌കുമാര്‍, കെ. സുരേഷ്, പി. അജിത്ത്, പി.വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാസെക്രട്ടറി യു.സതീഷ്‌കുമാര്‍ സ്വാഗതവും ഖജാന്‍ജി പി.കെ. അനുജിത്ത് നന്ദിയും പറഞ്ഞു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick