ഹോം » പ്രാദേശികം » മലപ്പുറം » 

സമരങ്ങള്‍ വിജയിപ്പിക്കാനുള്ള ശേഷി സിപിഎമ്മിന് നഷ്ടപ്പെട്ടു: വി.വി.രാജന്‍

October 14, 2015

വള്ളിക്കുന്ന്: സമരങ്ങള്‍ വിജയിപ്പിക്കാന്‍ പോലുമുള്ള ശേഷി സിപിഎമ്മിന് നഷ്ടപ്പെട്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍. ബിജെപി ആനയറങ്ങാടി യൂണിറ്റ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് നടത്തിയ ഒരു സമരവും ലക്ഷ്യത്തിലെത്തിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് നാടകം നടത്തി മടുക്കുകയും ജനങ്ങള്‍ സിപിഎമ്മിന്റെ ഇരട്ടമുഖം തിരിച്ചറിയുകയും ചെയ്തപ്പോഴാണ് കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സാഹിത്യകാരന്മാരുടെ പ്രതിഷേധം പ്രഹനമാണ്. അര്‍ഹതയില്ലാതെ നേടിയെടുത്ത അവാര്‍ഡുകളാണ് അവര്‍ തിരിച്ചേല്‍പ്പിക്കുന്നത്. ആത്മപരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തരത്തിലുള്ള തീരുമാനം എടുത്തത്. നരേന്ദ്രമോദിയോടുള്ള വിരോധം മാത്രമാണ് ഇതിന് പിന്നിലുള്ളത്. ഇവരുടെ കപടമുഖം ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു അതിന്റെ തെളിവാണ് ബിജെപിയിലേക്കുള്ള ആളുകളുടെ ഒഴുക്ക്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മനോജ് മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. പി.വിനോദ്കുമാര്‍, പി.കൃഷ്ണന്‍, എം.പ്രേമന്‍ മാസ്റ്റര്‍, സി.എം.ഗിരീഷ്എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick