ഹോം » സിനിമ » 

‘റാണി പത്മിനി’യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്
October 14, 2015

Rani-Padmini-Posterആഷിഖ് അബു സംവിധാനം നിര്‍വഹിച്ച ‘റാണി പത്മിനി’യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. റഫീക്ക് അഹമ്മദ്‌ന്റെയും നെല്ലായി ജയന്തയുടേയും വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്കിയ മനോഹരമായ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ Muzik247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ശ്വേത മേനോന്‍, ദേവ്‌ധത്ത്, ലോല, ചിത്ര അരുണ്‍, സൌമ്യ രാമകൃഷ്ണന്‍, സയനോര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ‘റാണി പത്മിനി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌ക്കരനും രവി ശങ്കറും ചേര്‍ന്നാണ്.

സജിത മഠത്തില്‍, ജിനു ജോസഫ്, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ബിനു പപ്പു, രജിത മധു, ഹരീഷ് ഖന്ന എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഛായാഗ്രഹണം മധു നീലകണ്ഠനും, എഡിറ്റിങ്ങും കളര്‍ ഗ്രേഡിങ്ങും സൈജു ശ്രീധരനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഫോര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പി എം ഹാരിസും വി എസ് മുഹമ്മദ് അല്‍ത്താഫും ചേര്‍ന്ന് നിര്‍മ്മിച്ച ‘റാണി പത്മിനി’ ഒക്ടോബര്‍ 23ന് തിയേറ്ററുകളില്‍ എത്തും.

പാട്ടുകൾ കേൾക്കാൻ: https://www.youtube.com/watch?v=db9F9T_kcLU

Related News from Archive
Editor's Pick