ഹോം » പ്രാദേശികം » കൊല്ലം » 

യജ്ഞാചാര്യന്‍ സതീഷ് മഞ്ചളളൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി

October 14, 2015

satheesh manjalloorപത്തനാപുരം: ഭാഗവതസപ്താഹ യജ്ഞാചാര്യന്‍ മഞ്ചളളൂര്‍ സതീഷ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ മഞ്ചള്ളൂരിലാണ് മത്സരിക്കുന്നത്.
പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന വാര്‍ഡുകളിലൊന്നാണ് മഞ്ചള്ളൂര്‍. ആത്മീയരംഗത്തിന് പുറമെ നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെട്ട് സാധരണക്കാര്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചുവരുന്ന സതീഷിന് അനായസം വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി പഞ്ചായത്ത് സമിതി. 1350 ഓളം വോട്ടര്‍മാരുളള മഞ്ചള്ളൂരില്‍ പകുതിയിലേറെ വോട്ടുകള്‍ ലഭിക്കുമെന്നാണ് സതീഷ് മഞ്ചള്ളൂരിന്റെ ആത്മവിശ്വാസം. പന്ത്രണ്ട് വര്‍ഷക്കാലമായി സപ്താഹ-നവാഹയജ്ഞ വേദികളില്‍ നിറസാന്നിധ്യമാണ് സതീഷ്. ദേശീയതലത്തിലുണ്ടായ മാറ്റം പ്രാദേശിക തലത്തിലും ആഞ്ഞടിക്കുമെന്നും കാലാകാലങ്ങളായി ഭരിച്ചു മുടിച്ച പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ തങ്ങളുടെ വിജയത്തിലൂടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick