ഹോം » ലോകം » 

ഗ്വാട്ടിമാല മണ്ണിടിച്ചില്‍: 280 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്
October 14, 2015

landslideഗ്വാട്ടിമാല: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഗ്വാട്ടിമാലയില്‍ മരിച്ചവരുടെ എണ്ണം 280 ആയതായി സ്ഥിരീകരിച്ചു. അപകടത്തില്‍ 70 പേരെ കാണാതായി. കൂടുതല്‍ പേര്‍ മരിച്ചതായാണ് അനൗദ്യോഗികകണക്കുകള്‍. നാനൂറോളം പേരെ കാണാനില്ലെന്നാണ് അനൗദ്യോഗികകണക്കുകള്‍.

ഈ മാസം രണ്ടിനാണ് ഗ്വാട്ടിമാല നഗരത്തിന് സമീപത്തുള്ള സാന്താ കാതറിന പിനുല നഗരത്തിലേക്കാണ് മലയിടിഞ്ഞ് വീണത്. ടണ്‍ കണക്കിന് മണ്ണും പാറയും താഴേക്ക് പതിച്ചു. വന്‍ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി വീണു. നിരവധി കുടുംബങ്ങള്‍ ഒന്നാകെ മണ്ണിനടിയില്‍ പെട്ടു.

പന്ത്രണ്ട് ദിവസത്തെ തുടര്‍ച്ചയായ തെരച്ചിലിന് ശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.

Related News from Archive
Editor's Pick