ഹോം » കായികം » 

മാലിക്കിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍

വെബ് ഡെസ്‌ക്
October 14, 2015

malikഅബുദാബി: ഇരട്ട സെഞ്ച്വറി നേട്ടത്തോടെ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയ ഷൊയ്ബ് മാലിക്കിന്റെ(245) മികവില്‍ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന്‍ എട്ടു വിക്കറ്റിന് 523 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 107 റണ്‍സ് നേടിയ ആസാദ് ഷെഫീഖ് മാലിക്കിന് പിന്തുണ നല്‍കി.

24 ബൗണ്ടറികളും നാലു സിക്‌സറുകളുമാണ് മാലിക്കിന്റെ ഇന്നിംഗ്‌സിന് ചാരുത നല്‍കിയത്. ഷെഫീഖ്-മാലിക് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത് 248 റണ്‍സാണ്.  10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഷെഫീഖ് സെഞ്ചുറി തികച്ചത്.

286/4 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ രണ്ടാം ദിനം തുടങ്ങിയത്. ഇംഗ്ലണ്ടിനു വേണ്ടി ബെന്‍ സ്റ്റോക്‌സ് നാലു വിക്കറ്റ് നേടി.

Related News from Archive
Editor's Pick