ഹോം » പ്രാദേശികം » വയനാട് » 

സച്ചാര്‍, പാലോളി റിപ്പോര്‍ട്ടുകളും തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു

October 14, 2015

ബത്തേരി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നതോടെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌ക്കോളര്‍ഷിപ്പും അതിന് കളമൊരുക്കിയ സച്ചാര്‍ -പാലോളി കമ്മിറ്റി ശുപാര്‍ശകളും മറ്റുളളവിഭാഗങ്ങളിലെ പുതുതലമറകള്‍ക്കിടയില്‍ സജീവചര്‍ച്ചയാവുകയാണ്.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജസ്റ്റീസ് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ദേശീയ മുന്നണി ഗവണ്‍മെന്റ കൊണ്ടുവന്ന മണ്‍ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളും അന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്ത അതേ ആവേശത്തോടെയാണ് ന്യൂനപക്ഷ സ്‌ക്കോളര്‍ഷിപ്പിന്റെ രാഷ്ട്രീയം പുതുതലമുറ വോട്ടര്‍മാര്‍ കീറിമുറിച്ച് വിശകലനം ചെയ്യുന്നത്.
ഒരു ക്ലാസ് മുറിയില്‍ ഒരേ ബെഞ്ചിലുളള വിദ്യാ ത്ഥികളെ രണ്ടുതരത്തില്‍ വേര്‍തിരിച്ചതിന്റെയും ഭരണകൂടധനസഹായങ്ങള്‍ വിതരണം ചെയ്യുന്നതിലേയും ശരി-തെറ്റുകളാണ് ഇവര്‍ വിലയിരുത്തുന്നത്. പോയകാല ഗവണ്‍മെന്റുകളുടെ ന്യൂനപക്ഷ പ്രീണന സമീപനങ്ങളില്‍ യുവ വോട്ടര്‍മാരുടെ രാഷ്ട്രീയം രൂപ പ്പെടുത്തുന്നതില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തുന്ന മറ്റൊന്നുമില്ലെന്നും കന്നിവോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര മൂല്ല്യങ്ങളുടേയും നിയമവാഴ്ചയുടേയും ലംഘനമാണിതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പുതിയ തലമുറകളുടെ രാഷ്ട്രീയ നിലപാടുകള്‍ എന്താണെന്നു തീരുമാനിക്കുന്നത് ആശയങ്ങളേക്കാളും പ്രത്യയശാസ്ത്രങ്ങളേക്കാളും ഇത്തരം അനുഭവങ്ങളാണെന്നും ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.

വയനാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick