ഹോം » പ്രാദേശികം » വയനാട് » 

ജില്ലയില്‍ 3388 വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍

October 14, 2015

കല്‍പ്പറ്റ : ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സേവനമനുഷ്ഠിക്കുന്നത് 3388 വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍. 847 പ്രിസൈഡിങ്ങ് ഓഫീസര്‍മാരും 847 ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍മാരും 1694പോളിങ്ങ് ഓഫീസര്‍മാരുമാണുള്ളത്. ജില്ലയില്‍ ആകെ 847 ബൂത്തുകളാണുള്ളത്.
പോളിങ്ങ് സ്റ്റേഷനുകളിലേക്കും വരണാധികാരികളുടെ ഓഫീസിലേക്കും ആവശ്യമായ ഫോമുകളുടെയും സ്റ്റേഷനറി സാധനങ്ങളുടെയും വിതരണം പൂര്‍ത്തിയായി. 123 ഇനം ഫോമുകളും 32 ഇനം സ്റ്റേഷനറി സാധനങ്ങളുമാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കലക്ടറേറ്റിലെ ഇലക്ഷന്‍ ഓഫീസില്‍ നിന്നും വിതരണം ചെയ്തത്.

Related News from Archive
Editor's Pick