ഹോം » ഭാരതം » 

എഴുത്തുകാരുടെ ശ്രമം മോദിയെ അപകീര്‍ത്തിപ്പെടുത്തല്‍: അനുപം ഖേര്‍

വെബ് ഡെസ്‌ക്
October 14, 2015

ANUPAM-KHERന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് മാത്രമാണ് ചില എഴുത്തുകാരുടെ ശ്രമമെന്ന് ചലച്ചിത്രതാരം അനുപംഖേര്‍ പറഞ്ഞു. തികച്ചും രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അനുപം ഖേര്‍ പറഞ്ഞു.

അക്രമസംഭവങ്ങള്‍ രാജ്യത്ത് ഇതാദ്യമായല്ല നടക്കുന്നത്. പ്രധാനമന്ത്രിക്കെതിരായ നീക്കം മാത്രമാണിത്. എഴുത്തുകാര്‍ക്ക് അവാര്‍ഡ് തിരിച്ചുകൊടുക്കണമെങ്കില്‍ എന്തുകൊണ്ട് എല്ലാം തിരിച്ചു കൊടുക്കുന്നില്ല, അവാര്‍ഡു തുക മടക്കി നല്‍കാത്ത നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് അനുപം ഖേര്‍ പറഞ്ഞു.

തന്റെ ഭാര്യ ബിജെപിയില്‍ ആയതുകൊണ്ടാണ് എഴുത്തുകാരെ കുറ്റപ്പെടുത്തുന്നതെന്നാണ് പലരുംപറയുന്നത്. താനൊരു സ്വതന്ത്രവ്യക്തിയാണ്. സ്വതന്ത്ര നിലപാടുകളുമുണ്ട്. പാക്കിസ്ഥാനില്‍ നാടകം കളിക്കാന്‍ എനിക്ക് അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. നിരവധി തവണ ഇതിനായി വിസയ്ക്ക് അപേക്ഷിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. തസ്ലിമ നസ്രിനെതിരായ ആക്രമണം നടന്നതിന്റെ പേരില്‍ ആരെങ്കിലും അവാര്‍ഡുകള്‍ തിരികെ കൊടുത്തോയെന്നും അനുപം ഖേര്‍ ചോദിച്ചു.

Related News from Archive
Editor's Pick