ഹോം » ലോകം » 

ലാദന്‍ പാക്കിസ്ഥാനില്‍ കഴിഞ്ഞിരുന്നത് ഭരണ പിന്തുണയില്‍: മുന്‍ പ്രതിരോധമന്ത്രി

വെബ് ഡെസ്‌ക്
October 14, 2015

usama-bin-ladanഇസ്ലാമാബാദ്‌: ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ സുരക്ഷിതനായി കഴിഞ്ഞിരുന്ന കാര്യം ഭരണ, രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് മുന്‍ പാക് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍. അബോട്ടബാദില്‍ ഒസാമ കഴിഞ്ഞിരുന്ന കാര്യം രാജ്യത്തെ ശക്തനായ സൈനിക തലവനും രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്കും അറിവുള്ളതായിരുന്നുവെന്ന് 2008 മുതല്‍ 2012 വരെ പ്രതിരോധമന്ത്രിയായിരുന്ന ചൗധരി അഹമ്മദ് മുക്താര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അസീഫ് അലി സര്‍ദാരി, സൈനിക തലവന്‍ പര്‍വേസ് കയാനി, മറ്റ് സൈനിക തലവന്‍മാര്‍ക്കും ഒസാമയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സിഎന്‍എന്‍-ഐബിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൗധരി പറഞ്ഞു. പാക്കിസ്ഥാന്‍ എല്ലാ സൗകര്യവും ഒസാമക്ക് നല്‍കിയിരുന്നു.

സൈന്യത്തിനു പുറമേ പാക്കിസ്ഥാനിലെ കുറച്ച് ആളുകള്‍ക്കും ഇക്കാര്യങ്ങളറിയാമായിരുന്നു. ഒരു പാക്കിസ്ഥാനി ഏജന്റാണ് അബോട്ടാബാദില്‍ ഒസാമ കഴിയുന്ന കാര്യം അമേരിക്കക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് നേരത്തെ യുഎസ് പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. 2011 മെയ് രണ്ടിനാണ് യുഎസ് നേവിയുടെ സീല്‍സ് കമാന്‍ഡോകള്‍ ഒസാമയെ വധിക്കുന്നത്.

Related News from Archive
Editor's Pick