ഹോം » ഭാരതം » 

മിസൈല്‍ കോംപ്ലക്‌സിന് ഡോ. കലാമിന്റെ പേര്

വെബ് ഡെസ്‌ക്
October 14, 2015

kalamന്യൂദല്‍ഹി: ഹൈദരാബാദിലെ ഡിആര്‍ഡിഒ മിസൈല്‍ കോംപ്ലക്‌സിന് ‘ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്‌സ്’ എന്ന് പേരു നല്‍കും. ഡോ. കലാമിന്റെ 84-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നാളെ റിസര്‍ച്ച് സെന്റര്‍ ഇമാരത്തില്‍(ആര്‍സിഐ) നടക്കുന്ന ചടങ്ങില്‍  പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നാമകരണം നിര്‍വഹിക്കും.

1982ല്‍ ഡിആര്‍ഡിഒ മിസൈല്‍ കോംപ്ലക്‌സില്‍ അംഗമായ ഡോ. കലാം രണ്ട് ദശാബ്ദത്തോളം അതിന്റെ ഭാഗമായിരുന്നു. അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറി, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ലബോറട്ടറി, റിസര്‍ച്ച് സെന്റര്‍ ഇമാരത് എന്നിവ ചേരുന്നതാണ് മിസൈല്‍ കോംപ്ലക്‌സ്. സ്ഥാപക ഡയറക്ടറെന്ന നിലയില്‍ ഡോ. കലാമാണ് ഇമാരത്തിന് രൂപം നല്‍കിയത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick