ഹോം » ഭാരതം » 

ഭീകരന് യാത്ര ചെയ്യാന്‍ ട്രക്ക് നല്‍കിയ ഉടമ അറസ്റ്റില്‍

October 14, 2015

ശ്രീനഗര്‍: പാക്കിസ്ഥാന്‍ ഭീകരന്‍ നാവേദിന് സഞ്ചരിക്കാന്‍ നല്‍കിയ ട്രക്കിന്റെ സഹഉടമയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉധംപൂരില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ബിഎസ്എഫ് സംഘത്തിന് നേരെയായിരുന്നു ഭീകരാക്രമണം. തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുമാണ് സബ്ജര്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തത്.

ലഷ്‌കര്‍-ഇ-തോയിബ ഭീകരന് കശ്മീരില്‍ സഞ്ചരിക്കാന്‍ ട്രക്ക് നല്‍കുകയായിരുന്നു ഇയാള്‍. നാവേദ് ഉപയോഗിച്ച ട്രക്കിന്റെ സഹഉടമയാണ് ഇയാള്‍. ട്രക്ക് ഏര്‍പ്പാട് ചെയ്ത് കൊടുത്ത ഷൗക്കത്ത് അഹമ്മദ് ബട്ട്, കുര്‍ഷിദ് അഹമ്മദ് എന്നിവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

Related News from Archive
Editor's Pick