ഹോം » ഭാരതം » 

എന്‍ഐഎഫ്ടിയില്‍ ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം

October 14, 2015

ന്യൂദല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് (നിഫ്റ്റ്) ക്യാമ്പസുകളില്‍ ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുന്നതിന്റെ ഭാഗമായുള്ള ഫണ്ട് വിനിയോഗത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇതോടെ അവശേഷിക്കുന്ന തുകയായ 90.13 കോടി രൂപ ഇക്കൊല്ലം മാര്‍ച്ച് 31നു ശേഷം 2 വര്‍ഷം കൂടി, അതായതു മാര്‍ച്ച് 2017 വരെ വിനിയോഗിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

Related News from Archive
Editor's Pick