ഹോം » ഭാരതം » 

നവരാത്രിക്ക് വൈദ്യുതി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ വനവാസി ഗ്രാമം

October 14, 2015

താനെ: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വൈദ്യുതി കണക്ഷന്‍ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് താനെയിലെ വാഡ താലൂക്കിലെ തില്‍മാള്‍ എന്ന വനവാസിഗ്രാമം. വനവാസി ഗ്രാമത്തിലെ അവരുടെ വീടുകളില്‍ ഇതാദ്യമായാണ് വൈദ്യുതി ബള്‍ബുകള്‍ പ്രകാശിക്കുന്നത്.

ജനങ്ങളുടെയും പ്രാദേശിക നേതാക്കളുടെയും പരിശ്രമഫലമായിട്ടാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നത്. മുന്‍എംഎല്‍എയും ശ്രമജിവി സംഘടനയുടെ തലവനുമായ വിവേക് പണ്ഡിറ്റിന്റെ പരിശ്രമവും പദ്ധതി സാക്ഷാത്ക്കാരത്തിന് സഹായിച്ചു. 32 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മൊത്തം ജനസംഖ്യ 207 മാത്രമാണ്.

മുംബൈക്ക് സമീപമാണ് വാഡ എന്നതാണ് മറ്റൊരു പ്രത്യേകത. ഈ ജില്ലയിലെ മറ്റ് പല ഗ്രാമങ്ങളിലും ഇതുവരെയും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല.

Related News from Archive
Editor's Pick