ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സിബിഎസ്ഇ ജില്ലാ കലോത്സവം 16,17 തീയ്യതികളില്‍

October 14, 2015

കണ്ണൂര്‍: സഹോദയ സ്‌ക്കൂള്‍ കോപ്ലക്‌സ് നോര്‍ത്ത് കേരളയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ സിബിഎസ്ഇ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള കലാമത്സരങ്ങള്‍ 16,17 തീയ്യതികളില്‍ നടക്കുമെന്ന് സഹോദയ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാല് വിഭാഗങ്ങളില്‍ 85 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 5000ത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. 16 ന് ശ്രീകണ്ഠാപുരം മേരിഗിരി സ്‌ക്കൂള്‍, ചിറക്കല്‍ നിത്യാനന്ദഭവന്‍ എന്നിവിടങ്ങളില്‍ കവിതാ പാരായണ മത്സരം നടക്കും. പ്രസംഗ മത്സരങ്ങള്‍ തളിപ്പറമ്പ് ഭാരതീയ വിദ്യാഭവനിലും, തലശ്ശേരി സാന്‍ ജോസ് മെട്രോപൊളിറ്റനിലും നടക്കും. മോഹിനിയാട്ടം മമ്പറം ഇന്ദിരാഗാന്ധി സ്‌ക്കൂളിലും കുച്ചുപുടി പരിയാരം ഉറുസിലിന്‍ സ്‌ക്കൂളിലും ഫോക്ഡാന്‍സ് പയ്യന്നൂര്‍ ചിന്മയ സ്‌ക്കൂള്‍,പയ്യാമ്പലം ഉറുസിലിന്‍ എന്നിവിടങ്ങളില്‍ നടക്കും. ആങ്കറിംഗ് മത്സരം കണ്ണൂര്‍ ഭാരതീയ വിദ്യാഭവനില്‍ നടക്കും. 17 ന് ലൈറ്റ് മ്യൂസിക് ചിറക്കല്‍ കസ്തൂര്‍ഭാ സ്‌ക്കൂളിലും ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയത്തിലും നടക്കും. മാപ്പിളപ്പാട്ട് വാരം റിംസ് സ്‌ക്കൂളിലും മോണോ ആക്ട്-മിമിക്രി മത്സരങ്ങള്‍ പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലും ഭരതനനാട്യം കണ്ണൂര്‍, ചിന്മയ വിദ്യാലയത്തിലും പിലാത്തറ മേരിമാതാ സ്‌ക്കൂളിലും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ 19, 20, 21, 22 തീയ്യതികളില്‍ തൃശ്ശൂരില്‍ നടക്കും,ദേശീയതലത്തിലുളള മത്സരങ്ങള്‍ ന്യൂഡല്‍ഹിയിലും നടക്കുമെന്ന് സഹോദയ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എ.ബാലകൃഷ്ണന്‍, കെ.ടി.വിനോദ്കുമാര്‍, എം.കെ.ഹമീദ് എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick