ഹോം » പ്രാദേശികം » കണ്ണൂര്‍ » 

വയലാര്‍ ഗാനോത്സവം നടത്തും

October 14, 2015

കണ്ണൂര്‍: ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്‌കാരിക വേദിയായ തരംഗം 24ന് കണ്ണൂര്‍ എഐബിഇഎ ഹാളില്‍ വയലാര്‍ ഗാനോത്സവം സംഘടിപ്പിക്കുന്നു. ജില്ലാതലത്തില്‍ വയലാര്‍ സിനിമാഗാനാലാപന മത്സരവും വൈകുന്നേരം 4 മണിക്ക് തരംഗം ഗായകന്‍മാരുടെ ഗാനാഞ്ജലിയും നടത്തും. മത്സരത്തിന് പങ്കെടുക്കാന്‍ പ്രായപരിധിയില്ല. പ്രാഥമിക മത്സരത്തില്‍ നിന്നും വിജയികളായ 10 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 20ന് മുന്‍പായി പേരുകള്‍ റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496707019, 9895412651.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick