ഹോം » പ്രാദേശികം » കാസര്‍കോട് » 

പടന്ന  ബിജെപി സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദ്ദേശക പത്രിക നല്‍കി

October 14, 2015
തൃക്കരിപ്പൂര്‍: പടന്ന പഞ്ചായത്തിലെ 6 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശക പത്രിക നല്‍കി.വാര്‍ഡ് 7 കിനാത്തില്‍ വടക്കുപുറം കെ.രമേശന്‍, 8 തടിയന്‍ കൊവ്വല്‍കെ വി.ശ്രീധരന്‍, 9 തടിയന്‍ കൊവ്വല്‍നടക്കാവ് കെ.വി.ഷിജ, 10 ഉദിനൂര്‍ സെന്‍ട്രല്‍ മുള്ളോട്ട് കടവ് എന്‍.ഗീത, 11 ഉദിനൂര്‍ മാച്ചിക്കാട് കെ.വി.അനിത, തെക്കെക്കാട് പി.പി.ഉണ്ണി എന്നിവരാണ് തെരഞ്ഞെടുപ്പ് വരണധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. കുവാരത്ത് മനോഹരന്‍, ടി.എം.നാരായണന്‍, വി.രമേശന്‍, എന്‍.പ്രേമന്‍, കെ.വി.ബാബു, എം.വി.കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇന്നലെ ഏഴ് പത്രികകള്‍ സമര്‍പ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് 13, എല്‍ഡിഎഫ് സ്വതന്ത്രര്‍ 5, ബിജെപി 6, സ്വതന്ത്രര്‍ 2 എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു.
Related News from Archive
Editor's Pick