ഹോം » പ്രാദേശികം » കാസര്‍കോട് » 

അമ്പലത്തറയില്‍ സിപിഎം ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് സെക്രട്ടറി റിബല്‍ 

October 14, 2015
കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ സിപിഎം നേതാവ് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി രംഗത്ത്. ബസ് ഉടമയും കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് സിപിഎം മോട്ടോര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പേരൂര്‍ ബാലകൃഷ്ണനാണ് മത്സരിക്കുന്നത്. ഇവിടെ പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത് മീങ്ങോത്ത് സ്വദേശി അശോകനെയാണ്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരിക്കുന്നതെന്ന് പേരൂര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ഇടതുസ്ഥാനാര്‍ത്ഥി 13ന് വോട്ടിനാണ് വിജയിച്ചത്. ഇത്തവണ എല്‍ഡിഎഫും യുഡിഎഫും ഏതാണ്ട് തുല്യശക്തിയില്‍ തന്നെയാണുള്ളത്. ബാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിക്ക് ക്ഷീണമുണ്ടാക്കിയേക്കും.
Related News from Archive
Editor's Pick